തൃശ്ശൂർ റൂറൽ ജില്ല പോലീസ് 

0480-2224000 |  sptsrrl.pol@kerala.gov.in

    തൃശ്ശൂർ റൂറൽ പോലീസ് യൂണിറ്റിന് തൃശ്ശൂർ സിറ്റി പോലീസ് യൂണിറ്റ്, പാലക്കാട് ജില്ല, മലപ്പുറം ജില്ല, എറണാകുളം റൂറൽ ജില്ല, തമിഴ്നാട് സംസ്ഥാനം, പടിഞ്ഞാറ് അറബിക്കടൽ എന്നിവയുമായി അതിർത്തിയുണ്ട്.
  ജില്ലാ പോലീസ് ഓഫീസ്, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്, ജില്ലാ ആസ്ഥാനം (അഡ്മിനിസ്ട്രേഷൻ), ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ, ജില്ലാ ക്രൈം ബ്രാഞ്ച്, സൈബർ സെൽ, ടെലികമ്മ്യൂണിക്കേഷൻ യൂണിറ്റ് എന്നിവ ഇരിഞ്ഞാലക്കുടയിലെ ആസ്ഥാന മന്ദിരത്തിലാണ്  പ്രവർത്തിക്കുന്നത്.
    അതിരപ്പിള്ളിയിലാണ് ടൂറിസം പോലീസ് പ്രവർത്തിക്കുന്നത്. ക്രമസമാധാന പരിപാലനത്തിനായി തൃശ്ശൂർ റൂറൽ പോലീസ് യൂണിറ്റിനെ 3 സബ്ബ് ഡിവിഷനുകൾ, 21 പോലീസ് സ്റ്റേഷനുകൾ എന്നിങ്ങനെ തിരിച്ചിരിക്കുന്നു.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസിൻെറ അധികാരപരിധി ഭൂപടം

തൃശ്ശൂർ റൂറൽ പോലീസിൻെറ അനുവദിച്ചിട്ടുള്ള അംഗബലം

  • എക്സിക്യൂട്ടീവ് വിഭാഗം
    ക്രമ നം പദവി അംഗസംഖ്യ
    1 ജില്ലാ പോലീസ് മേധാവി 1
    2
    ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട്
    6
    3 പോലീസ് ഇൻസ്പെക്ടർ 19
    4 വനിതാ പോലീസ് ഇൻസ്പെക്ടർ 1
    5 പോലീസ് സബ്ബ്-ഇൻസ്പെക്ടർ 64
    6 വനിതാ പോലീസ് സബ്ബ്-ഇൻസ്പെക്ടർ 05
    7 അസിസ്റ്റൻറ് പോലീസ് സബ്ബ്-ഇൻസ്പെക്ടർ 47
    8 സീനിയർ സിവിൽ പോലീസ് ഓഫീസർ 198
    9 വനിതാ സീനിയർ സിവിൽ പോലീസ് ഓഫീസർ 1
    10 സിവിൽ പോലീസ് ഓഫീസർ 580
    11 വനിതാ സിവിൽ പോലീസ് ഓഫീസർ 90

 

  • മിനിസ്റ്റീരിയൽ വിഭാഗം
ക്രമ നം പദവി അംഗസംഖ്യ
1 ഭരണപരമായ അസിസ്റ്റൻറ്  1
2 മാനേജർ/എസ്.എസ്/എ.ഒ 2
3 ജൂനിയർ സൂപ്രണ്ട് 7
4 എസ്.എ 1
5 കാഷ്യർ 1
6 ക്ലാർക്ക് 52
7 കോൺഫിഡഷ്യൽ അസിസ്റ്റൻറ് 1
8 എഫ്.സി.എസ് 1
9 ടൈപ്പിസ്റ്റ് 7
10 സി.ഇ.എസ് സൂപ്പർന്യൂമറി എൽ.ഡി.സി 18
11 അറ്റൻഡർ 4
12 ഫോട്ടോഗ്രാഫർ 1
13 പാർട്ട് ടൈം സ്വീപ്പർ 25

 

തൃശ്ശൂർ റൂറൽ ജില്ലാ പോലീസിൻെറ സംഘടനാ ഘടന

Last updated on Tuesday 11th of July 2023 PM