കേരളപോലീസിന്റെ നവീകരിച്ച ഓൺലൈൻ സിറ്റിസൺ പോർട്ടൽ 'തുണ' 
പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകൽ, എഫ്.ഐ.ആർ പകർപ്പ് ലഭ്യമാക്കൽ, അപകടകേസുകളിൽ ഇൻഷുറൻസ് ക്ലെയിമിന് സമർപ്പിക്കേണ്ട രേഖകൾ (ജി.ഡി എൻഡ്രി), പോലീസ് എൻ.ഐ.ഒ.സി. സർട്ടിഫിക്കറ്റ്, ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുളള അനുമതി തുടങ്ങിയ സേവനങ്ങൾക്കായി പുതിയ പോർട്ടൽ വഴി അപേക്ഷിക്കാം. പോലീസ് എൻ.ഐ.ഒ.സി സർട്ടിഫിക്കറ്റ്, ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുളള അനുമതി തുടങ്ങിയ സേവനങ്ങൾക്കുളള പണം അടയ്ക്കാൻ ഓൺലൈൻ പെയ്മെൻറ് രീതികളും പുതിയ പോർട്ടലിൽ ലഭ്യമാക്കിയിട്ടുണ്ട്. ഈ സംവിധാനത്തിലൂടെ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ ഓൺലൈനായി അപ് ലോഡ് ചെയ്യാനും കഴിയും.
അപേക്ഷപ്രകാരമുളള സേവനങ്ങളും രേഖകളും മറ്റും പോർട്ടൽ മുഖാന്തിരം തന്നെ ലഭിക്കുന്നതിനാൽ പൊതുജനങ്ങൾക്ക് പോലീസ് സ്റ്റേഷനിൽ പോകാതെ തന്നെ ആവശ്യമായ രേഖകൾ കൈപ്പറ്റാം. ഓരോ സേവനത്തിനുമുളള അപേക്ഷകളുടെ തൽസ്ഥിതി എസ്.എം.എസ് അല്ലെങ്കിൽ പോർട്ടൽ വഴി അപേക്ഷകർക്ക് ലഭ്യമാകും. രജിസ്റ്റർ ചെയ്ത പരാതികൾക്ക് രസീതും ലഭിക്കും. പോലീസ് നൽകുന്ന സർട്ടിഫിക്കറ്റുകളുടെ ആധികാരികത തെളിയിക്കുന്നതിനുളള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
..... മാർച്ച് - 8 : അന്താരാഷ്ട്ര വനിതാ ദിനം സ്ത്രീശാക്തീകരണ വരമായി ആചരിക്കുന്നു .....
അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് തൃശ്ശൂർ റൂറൽ പോലീസ് ജില്ലയിൽ സ്ത്രീശാക്തീകരണ വാരമായി മാർച്ച്  - 7 മുതൽ 14 വരെ ദിവസങ്ങളിൽ ആചരിക്കുന്നു. " സുസ്ഥിരമായൊരു നാളേയ്ക്കു വേണ്ടി ഇന്ന് വേണം ലിംഗ സമത്വം " എന്നതാണ് ഈ വർഷത്തെ വനിതാ ദിനത്തിൻെറ മുദ്രാവാക്യം. സ്ത്രീശാക്തീകരണ വാരാചരണത്തിൻെറ ഭാഗമായി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് താഴെ പറയുന്ന പരിപാടികൾ പൊതുജന പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്നു.
1) മാർച്ച് 7 മുതൽ 12 വരെ ദിവസങ്ങളിൽ ഇരിഞ്ഞാലക്കുട വനിതാ പോലീസ് സ്റ്റേഷൻ, ചാലക്കുടി, കൊടുങ്ങല്ലൂർ സബ്ബ് ഡിവിഷണൽ ഓഫീസുകൾ
 എന്നിവിടങ്ങളിൽ വെച്ച് വനിതാ മെഗാ അദാലത്ത് സംഘടിപ്പിക്കുന്നു. 
2) മാർച്ച് 7-ാം തിയ്യതി തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് കുഴിക്കോട്ട്കോണം കിക്ക്- ഷോക്ക് സ്പോർട്സ് അരീനയിൽ വെച്ച് തൃശ്ശൂർ റൂറൽ ജില്ലാ പോലീസിൻെറ നേതൃത്വത്തിൽ സൗഹൃദ ഫുട്ബോൾ മത്സരം നടത്തുന്നു. മത്സരത്തിൽ ചാലക്കുടി പിങ്ക് പോലീസും കൊടകര പഞ്ചായത്ത് ഫുട്ബോൾ ടീമും ഏറ്റുമുട്ടുന്നു. പ്രസ്തുത മത്സരത്തിന് വിശിഷ്ടാതിഥികളായി ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്സൺ ശ്രീമതി. സോണിയാ ഗിരി പങ്കെടുക്കുന്നു. തുടർന്ന് സ്ത്രീശാക്തീകരണത്തിൻെറ ഭാഗമായി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് തയ്യാറാക്കിയിട്ടുള്ള ഷോർട്ട് വീഡിയോ പ്രകാശനം, സിനിമ പ്രദർശനം എന്നിവ സംഘടിപ്പിക്കുന്നു. 
3) 07.03.2022 തിയ്യതി രാത്രി 8 മണിക്ക് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ്, തൃശ്ശൂർ ജില്ലാ മെഡിക്കൽ ഓഫീസ്, ലയൺസ് ക്ലബ്ബ്, കുടുംബശ്രീ എന്നിവരുടെ നേതൃത്വത്തിൽ കാട്ടൂരിൽ രാത്രികാല നടത്തം സംഘടിപ്പിക്കുന്നു. 
4) 09.03.2022 തിയ്യതി രാവിലെ 11 മണിക്ക് ചെന്ത്രാപ്പിന്നി CHSS ൽ വെച്ച് സ്ത്രീശാക്തീകരണ വിഷയത്തിനെ അധികരിച്ചുള്ള ക്ലാസ് നടത്തുന്നു. തുടർന്ന് സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് കേരള പോലീസ് തയ്യാറാക്കിയ "കാവൽ" വീഡിയോ പ്രകാശനം, തൃശ്ശൂർ റൂറൽ ജില്ലാ വനിതാ പോലിസ് ഉദ്യോഗസ്ഥർ അവതരിപ്പിക്കുന്ന സ്വയം പ്രതിരോധ പരിശീലനത്തിൻെറ പ്രദർശനം എന്നിവ സംഘടിപ്പിക്കുന്നു. 
5) 11.03.2022 തിയ്യതി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി തൊഴിൽ ഇടങ്ങളിലെ സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ച് വനിതാ പോലീസ് ഉദ്യോഗസഥർ, വനിതാ ജീവനക്കാർ എന്നിവരുമായി ഓൺലൈനിൽ സംവദിക്കുന്നു. 
6) 13.03.2022 തിയ്യതി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് ഇരിഞ്ഞാലക്കുട നഗരസഭ, വിങ്സ് കേരള എന്നിവരുടെ നേതൃത്വത്തിൽ ഇരിഞ്ഞാലക്കുട സെൻെറ് ജോസഫ് കോളേജ് സ്റ്റേഡിയത്തിൽ വെച്ച് വനിതാ വോളി ബോൾ മത്സരo സംഘടിപ്പിക്കുന്നു. 
സ്ത്രീശാക്തീകരണത്തിനും ലിംഗ സമത്വത്തിനുമായി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിലേയ്ക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.