വിഷൻ & മിഷൻ
തൃശ്ശൂർ റൂറൽ പോലീസ് പരാതികൾ ഉടനടി പരിഹരിച്ചും, സുതാര്യവും നീതിയുക്തവുമായ നിയമപാലനം, പൗരാവകാശങ്ങളും വ്യക്തി അന്തസ്സും അവിരാമവും സംരക്ഷിച്ചുകൊണ്ട് ക്രമസമാധാന പാലനം എന്നിവയിലൂടെ ലോകോത്തര നിലവാരത്തിലുള്ള പോലീസ് സേവനങ്ങൾ ലഭ്യമാക്കാൻ ശ്രമിച്ചുകൊണ്ട് ഏറ്റവും ഉയർന്ന പൊതുജന സംതൃപ്തി കൈവരിക്കാൻ പ്രതിജ്ഞാബദ്ധമാണ്. പൊതു സുരക്ഷ വർദ്ധിപ്പിക്കാൻ  ശ്രമിക്കുകയും ചെയ്യുന്നു. വ്യക്തികളുടേയും കുടുംബങ്ങളുടേയും സമൂഹങ്ങളുടേയും അവകാശങ്ങളും ഉത്തരവാദിത്തങ്ങളും ശരിയായി സന്തുലിതമാക്കുന്ന സമൂഹത്തെ സുരക്ഷിതമാക്കാൻ സഹായിക്കുക എന്നതാണ് പോലീസിൻെറ കടമ. പോലീസിൻെറ പ്രധാന ലക്ഷ്യങ്ങൾ താഴെ പരാമർശിക്കുന്നു 
ഫോറൻസിക്സ്, തെളിവെടുപ്പ്, പൊതു ക്രമസമാധാന പരിപാലനം, ട്രാഫിക് എൻഫോഴ്സ്മെൻെറ്, പോലീസ് അഡ്മിനിസ്ട്രേഷൻ എന്നീ മേഖലകളിൽ അത്യാധുനിക സാങ്കേതിക വിദ്യകൾ അവലംഭിച്ച് ക്രിമിനൽ നിയമപാലനം, പൊതു ക്രമസമാധാനം, പൊതുജന സുരക്ഷ എന്നിവയുടെ ഗുണനിലവാരത്തിൽ തൃശ്ശൂർ റൂറൽ പോലീസ് ഭാവിയിൽ മികവ് കൈവരിക്കാൻ ആഗ്രഹിക്കുന്നു.
 
Last updated on Monday 25th of July 2022 AM
126100