വനിതാ സെൽ

0480-2820080 ciwceltsrrl.pol@kerala.gov.in

ദുരിതമനുഭവിക്കുന്ന സ്ത്രീകൾക്ക് സഹായമെത്തിക്കാനുള്ള കേന്ദ്രമായി വനിതാ സെൽ പ്രവ൪ത്തിക്കുന്നു. പീഡനത്തിന് ഇരയായവ൪ക്ക് കൗൺസിലിങ്  നൽകുന്നു. സ്ത്രീകൾ ഇരകളാകുന്ന കേസുകളുടെ അന്വേഷണവും ഈ യൂണിറ്റ് നിരീക്ഷിക്കുന്നു. ഉപേക്ഷിക്കപ്പെട്ടവരും നിരാലംബരുമായ സ്ത്രീകളെ സംരക്ഷക കസ്റ്റഡിയിൽ എടുത്ത് അവർക്ക് വേണ്ടിയുള്ള വീടുകളിലേയ്ക്ക് കൈമാറുന്നു. ഈ വിഭാഗത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു ഹെൽപ്പ് ലൈൻ ഉണ്ട്.

തൃശ്ശൂരിലെ അയ്യന്തോളിലുള്ള ജില്ലാ പോലീസ് ഓഫീസ് കെട്ടിടത്തിലാണ് വനിതാ സെൽ പ്രവർത്തിക്കുന്നത്, ഒരു വനിതാ സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലാണ് ഇത് പ്രവർത്തിക്കുന്നത്. വനിതാ സെല്ലിൽ വനിതാ പോലീസ് ഉദ്യോഗസ്ഥ൪ മാത്രമാണ് ഉൾപ്പെടുന്നത്, സ്ത്രീകളുടെ അവകാശവും അന്തസ്സും ഉയർത്തിപ്പിടിക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്നു. വനിതാ സെല്ലിൽ പരാതി അന്വേഷണവും, കുടുംബവഴക്കുകൾ കൈകാര്യം ചെയ്യുന്നതും, നിയമസഹായവും, കൗൺസിലിങ് നൽകുകയും, ബോധവത്കരണ ക്ലാസുകൾ നടത്തുകയും ചെയ്യുന്നു. സ്ത്രീകൾ ഇരകളാകുന്ന കേസിൻെറ അന്വേഷണ പുരോഗതി അവലോകനം ചെയ്യുന്നതിനും ഇത് ജില്ലാ പോലീസ് മേധാവിയെ സഹായിക്കുന്നു. ജില്ലാ ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിൻെറ മേൽനോട്ടത്തിലാണ് വനിതാ സെൽ പ്രവർത്തിക്കുന്നത്.

Last updated on Wednesday 23rd of October 2024 AM

globeസന്ദർശകർ

126101