ജില്ലാ ആൻറി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് (ഡാൻസാഫ്)

9497933751  |  dyspcdtsrrl.pol@kerala.gov.in

 

  ജില്ലാ ആൻറി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് (ഡാൻസാഫ്) ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ഒരു ഡിവൈഎസ്പി/എസിപിയെ ജില്ലാ ടീം ലീഡറായി നിയോഗിക്കുന്നു. ഓരോ DANSAF ടീമിലും വ്യത്യസ്ത റാങ്കുകളിലുള്ള 15-ലധികം പോലീസ് ഓഫീസർമാർ ഉണ്ടായിരിക്കും, അവരുടെ കഴിവുകൾ, ട്രാക്ക് റെക്കോർഡ്, മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനത്തിലുള്ള യഥാർത്ഥ താൽപ്പര്യം എന്നിവ അടിസ്ഥാനമാക്കി തിരഞ്ഞെടുക്കപ്പെടുന്നു. KANSAF പ്രവർത്തനങ്ങളുടെ ഭാഗമായാണ് DANSAF പ്രവർത്തിക്കുന്നത്. ജില്ലാ നാർക്കോട്ടിക് യൂണിറ്റിലെ എല്ലാ അംഗങ്ങളും DANSAF-ൻെറ ഭാഗമാണ്. ജില്ലാ പോലീസ് മേധാവി DANSAF ൻെറ അവലോകന യോഗങ്ങൾ നടത്തുന്നു.

തൃശ്ശൂർ റൂറൽ ജില്ലയിൽ മയക്ക് മരുന്ന് ഉപയോഗത്തിനും വിതരണത്തിനുമെതിരെ DANSAF TEAM  നല്ല രീതിയിൽ പ്രവർത്തിച്ച് വരുന്നു. തൃശ്ശൂർ റൂറൽ സി ബ്രാഞ്ച് DySP യുടെ നേതൃത്വത്തിൽ ഒരു ഇൻസ്പെക്ടറും, ഒരു എസ്.ഐ യുമടക്കം അംഗങ്ങളായി DANSAF TEAM സബ്ബ് ഡിവിഷൻ തലത്തിൽ  മൂന്നായി തിരിച്ച് മയക്കുമരുന്ന് വിപണനവും ശേഖരണവും തടയുന്നതിനായി  കർശനനടപടികൾ സ്വീകരിച്ച് വരുന്നതാണ്

തൃശ്ശൂർ റൂറൽ ജില്ലയിലെ എല്ലാ SHO-മാരും മയക്ക് മരുന്നു കച്ചവടക്കാർക്കും, ക്യാരിയേഴ്സിനുമെതിരെയും കർശനമായ നടപടികൾ സ്വീകരിച്ചിട്ടുളളതും തുടർന്ന് അവരുടെ നീക്കങ്ങൾ നിരീക്ഷിച്ച് വരുന്നതുമാണ്

തൃശ്ശൂർ റൂറൽ ജില്ലയിലെ സ്പെഷ്യൽ ബ്രാഞ്ച്, മയക്കുമരുന്ന് കച്ചവടവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങൾ ലഭ്യമായിട്ടുണ്ടെങ്കിൽ ആയത് DANSAF സ്ക്വാഡിനെ അറിയിച്ച് കൊണ്ട് ഏകോപിതമായി പ്രവർത്തിച്ച് വരുന്നുണ്ട്

എക്സൈസ് ഡിപ്പാർട്ട്മെൻറുമായി സഹകരിച്ച് വിവരങ്ങൾ കൈമാറിയും, ശേഖരിച്ചും ഏകോപിതമായി റെയ്ഡുകൾ നടത്തിയും കാര്യക്ഷമമായി DANSAF പ്രവർത്തിച്ചു വരുന്നുണ്ട്. മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ട കുറ്റവാളികളുടെ നടപ്പവസ്ഥയെപ്പറ്റി അന്വേഷിക്കുന്നതിനും ഇവരെ ശ്രദ്ധിക്കുന്നതിനും അവർ താമസിക്കുന്ന പോലീസ് സ്റ്റേഷനുകളിലെ SHO-മാരുമായി ബന്ധപ്പെട്ട് നടപടികൾ സ്വീകരിച്ചുവരുന്നുണ്ട്.

മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ട കുറ്റവാളികളുടെ മൊബൈൽ ഫോണുകളും, അവർ സോഷ്യൽ മീഡിയയിൽ ആക്ടീവ് ആണെങ്കിൽ ആയതും CYBER CELL മുഖാന്തിരം നിരീക്ഷിച്ച് വരുന്നുണ്ട്. തൃശ്ശൂർ റൂറൽ ജില്ലയിൽ സമയ ബന്ധിതമായി മയക്ക് മരുന്ന് ഉപയോഗവും, വിപണനവും കണ്ടെത്തുന്നതിനും ഇത്തരം കേസ്സുകളിൽ ഉൾപ്പെട്ട പ്രതികളെ നിരിക്ഷിക്കുന്നതിനുമായി SPECIAL DRIVE-കൾ നടത്തിവരുന്നുണ്ട്.

   തൃശ്ശൂർ റൂറൽ പോലിസ് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ  കേന്ദ്രികരിച്ച് വിദ്യാർത്ഥികൾക്കും  മാതാപിതാക്കൾക്കും, അദ്ധ്യാപകർക്കും ലഹരി മരുന്നുകളുടെ ദൂഷ്യഫലങ്ങളെപ്പറ്റി  അവബോധം  നല്കുന്നതിന്  ലഹരി വിരുദ്ധ ക്യാമ്പയിനുകളും  ബോധവൽക്കരണ ക്ലാസ്സുകളും നടത്തി വരുന്നതും, കൂടാതെ നൂതന സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും  ലഹരി വിരുദ്ധ പ്രചരണ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നതാണ്. . തൃശ്ശൂർ റൂറൽ പോലിസ് ജില്ലയിൽ വിദ്യാലയങ്ങളുടെ പരിസരങ്ങളിൽ പുകയില ഉല്പന്നങ്ങൾ ഉൾപ്പെടെയുളള ലഹരി മരുന്നുകൾ വിപണനം നടത്തുന്നതായി സംശയിക്കപ്പെടുന്ന ചെറുതും വലുതുമായ എല്ലാ കടകളിലും കൃത്യമായി ഇടവേളകളിൽ  റെയ്ഡ് നടത്തി വരുന്നതും ഈ സ്ഥാപനങ്ങളെ സൂഷ്മമായി നിരീക്ഷിച്ചു വരുന്നതുമാണ്. .  സ്റ്റുഡൻറ്സ് പോലിസ് കേഡറ്റ് മുഖേനയും ജനമൈത്രി പദ്ധതിയിലൂടെയും  കേരള പോലീസിൻെറ ചിരി പദ്ധതിയിലുടെയും കുട്ടികളുടെ പ്രശ്നങ്ങൾ പഠിക്കുന്നതിനും, അവരിൽ നിന്നും ലഹരി മരുന്നുകളും പുകയില ഉല്പന്നങ്ങളും ലഭിക്കുന്ന പുതിയ മാർഗ്ഗങ്ങളുടെ വിവരങ്ങൾ ശേഖരിച്ച് വരുന്നതും. ലഭിക്കുന്ന വിവരങ്ങൾക്ക് അനുസരിച്ച് സത്വരമായി പോലീസ് ഇടപ്പെടലുകളും ആവശ്യമായ നിയമ നടപടികളും എടുത്ത് വരുന്നതുമാണ്.

 

     തൃശ്ശൂർ റൂറൽ ജില്ലയിൽ 2022 വർഷത്തിൽ 312 NDPS കേസ്സുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്  413.210  കിലോ ഗ്രാം കഞ്ചാവ്, 663.365 ഗ്രാം MDMA,  17.852 കിലോ ഗ്രാം ഹാഷിഷ് ഓയിൽ 0.08 ഗ്രാം കൊക്കയിൻ, 5.27 ഗ്രാം ഓപ്പിയം  എന്നിവ സീസ് ചെയ്തിട്ടുണ്ട് ഇതിൽ 365  പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്

Last updated on Saturday 2nd of July 2022 PM