കേരളത്തിൻെറ സാംസ്കാരിക തലസ്ഥാനം എന്നും പൂരങ്ങളുടെ നാട് എന്നും തൃശ്ശൂർ അറിയപ്പെടുന്നു. കേരള സംസ്ഥാനത്തിൻെറ മധ്യഭാഗത്തായാണ് തൃശ്ശൂർ റൂറൽ പോലീസ് ജില്ല സ്ഥിതി ചെയ്യുന്നത്. ഏകദേശം 3,032 കിലോമീറ്റ൪ വിസ്തീ൪ണ്ണമുള്ള തൃശ്ശൂർ ജില്ലയിൽ കേരളത്തിലെ ജനസംഖ്യയുടെ 10 ശതമാനത്തിലധികം പേ൪ വസിക്കുന്നു. തൃശ്ശൂർ റൂറൽ ജില്ലയുടെ വടക്ക് പാലക്കാട്, തൃശ്ശൂർ സിറ്റി പോലീസ് ജില്ലകളും തെക്ക് എറണാകുളം, ഇടുക്കി ജില്ലകളും അതി൪ത്തി പങ്കിടുന്നു. അറബിക്കടൽ പടിഞ്ഞാറും പശ്ചിമഘട്ടം കിഴക്കോട്ടും വ്യാപിച്ചു കിടക്കുന്നു. തൃശ്ശൂർ റൂറൽ പോലീസ് ജില്ല തെക്ക്-പടിഞ്ഞാറ് ഇന്ത്യയിലാണ് സ്ഥിതി ചെയ്യുന്നത് (10.52°N 76.21°E). ജില്ലയിലെ ജനസാന്ദ്രത ഒരു ചതുരശ്ര കിലോമീറ്ററിൽ 1,026 നിവാസികളും (2,660/sq mi). 2001-2011 ദശകത്തിലെ ജനസംഖ്യാ വള൪ച്ചാ നിരക്ക് 4.58% ആയിരുന്നു. ഓരോ 1000 പുരുഷന്മാ൪ക്കും 1109 സ്ത്രീകൾ എന്ന ലിംഗാനുപാതമുണ്ട്. തൃശ്ശൂർ ജില്ലയുടെ സാക്ഷരതാ നിരക്ക് 95.32% ആയി കണക്കാക്കപ്പെടുന്നു. 
 തൃശ്ശൂർ റൂറൽ പോലീസ് ജില്ലയിൽ  ഇരിഞ്ഞാലക്കുട, ചാലക്കുടി, കൊടുങ്ങല്ലൂ൪ എന്നീ  3 പോലീസ് സബ്ബ് ഡിവിഷനുകളിലായി 22 പോലീസ് സ്റ്റേഷനുകൾ ഉൾപ്പെടുന്നു. ഇതിൽ  19 എണ്ണവും ക്രമസമാധാനം കൈകാര്യം ചെയ്യുന്നു. അഴീക്കോട് തീരദേശ പോലീസ് സ്റ്റേഷൻ , ഇരിഞ്ഞാലക്കുടയിലെ വനിതാ പോലീസ് സ്റ്റേഷൻ , ഇരിഞ്ഞാലക്കുടയിലെ സൈബ൪ പോലീസ് സ്റ്റേഷൻ എന്നിവയാണ് മറ്റ് 3 പോലീസ് സ്റ്റേഷനുകൾ . ഇതുകൂടാതെ ഒരു കൺട്രോൾ റൂം കൊടുങ്ങല്ലൂരിൽ പ്രവർത്തിക്കുന്നുണ്ട്.
    ഇരിഞ്ഞാലക്കുട, ചാലക്കുടി, കൊടുങ്ങല്ലൂ൪ സബ്ബ് ഡിവിഷനുകളിൽ ഉൾപ്പെടുന്ന തൃശ്ശൂർ റൂറൽ ജില്ലയിലെ  ജനങ്ങൾക്കായി  ജില്ലയിലെ   ഗ്രാമീണ മേഖലകളിൽ ക്രമസമാധാനം , കുറ്റകൃത്യങ്ങൾ കണ്ടെത്തൽ, തടയൽ , ട്രാഫിക് മാനേജ്മെൻറ്, വിവിധ പൗര കേന്ദ്രീകൃത സേവനങ്ങൾ  എന്നിവയുടെ ചുമതലയാണ് തൃശ്ശൂർ റൂറൽ  ജില്ല പോലീസ് നി൪വ്വഹിക്കുന്നത്.