►പോലീസ് സ്റ്റേഷന്റെ മൊത്തത്തിലുള്ള പ്രകടനത്തെക്കുറിച്ചുള്ള വിശദാംശങ്ങ.

1. 2021 ഷത്തിലെ സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷനുള്ള ബഹു. മുഖ്യമന്ത്രിയുടെ വാഷിക ട്രോഫിക്ക് തൃശ്ശൂര്&zwj റൂറല്&zwj  പോലീസ് ജില്ലയിലെ  കൊരട്ടി പോലീസ് സ്റ്റേഷന്&zwj തിരഞ്ഞെടുത്തു. ക്രമസമാധാനപാലനത്തിലും കുറ്റകൃത്യം തടയുന്നതിലും പോലിസ് സ്റ്റേഷ ആധുനികവത്ക്കരണത്തിലും പോലിസ് - പൊതുജന ബന്ധം മെച്ചപ്പെടുത്തുന്നതിന്  മികച്ച സേവനങ്ങ കുന്നതിലും ജനക്ഷേമകരമായ പദ്ധതിക ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിലും അച്ചടക്കത്തിലധിഷ്ഠിതമായ പ്രവത്തനത്തിലൂടെ മികവ് തെളിയിക്കുന്നതിന് കഴിഞ്ഞതാണ്  ഈ ബഹുമതിക്ക് അഹമാക്കിയത്. ഇതിനായി ആത്മാത്ഥമായി അഹോരാത്രം പ്രവത്തിച്ച  |SHO B K അരുണിന്റെ നേതൃത്വത്തിലുള്ള കൊരട്ടി പോലിസ് സ്റ്റേഷനിലെ എല്ലാ പോലിസ് ഉദ്യോഗസ്ഥരെയും ആത്മാത്ഥമായി തൃശൂ റൂറ ജില്ലാ പോലിസ് മേധാവി ശ്രീമതി. ഐശ്വര്യ ദോങ്ഗ്ര IPS അഭിനന്ദിച്ചു.

2. തൃശ്ശൂർ റൂറൽ ജില്ലയിലെ ആദ്യത്തെ ISO സർട്ടിഫൈഡ് പോലീസ് സ്റ്റേഷഷൻ ആയി 1988 ൽ  സ്ഥാപിതമായ കൊരട്ടി പോലീസ് സ്റ്റേഷനെ തിരഞ്ഞെടുത്തു. സ്റ്റേഷനിൽ നിന്നും പൊതു ജനങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങൾ മുൻനിർത്തിയാണ് പോലീസ് സ്റ്റേഷനുകൾക്ക് ISO സർട്ടിഫിക്കേഷൻ ലഭിക്കുന്നത്. ഫലപ്രദമായ രീതിയിൽ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള പ്രവൃത്തികളും കുറ്റാന്വേഷണം, ക്രമസമാധാന പാലനം, പൊതുജന സമാധാനം ഉറപ്പുവരുത്തൽ, മയക്കുമരുന്ന് ഉപയോഗം തടയുന്നതിനും, കണ്ടെത്തി പിടികൂടുന്നതിനും കൊരട്ടി പോലീസ് സ്റ്റേഷൻ വളരെയധികം പ്രശംസ നേടിയിട്ടുണ്ട്. വിവിധ ആവശ്യങ്ങൾക്കായി സ്റ്റേഷനിൽ വരുന്നവർക്ക് ഏർപ്പെടുത്തിയിരിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ എന്നിവ വിലയിരുത്തിയാണ് ISO അധികൃതർ സർട്ടിഫിക്കേഷൻ നൽകുന്നത്. ഇതിനു പുറമെ പൊതുജന സൗഹാർദ്ദ അന്തരീക്ഷം, ഗ്രീൻ പ്രോട്ടോകോൾ സംവിധാനം, ആകർഷവും സൗഹാർദപരവുമായ പോലീസ് സ്റ്റേഷൻ പരിസരം, സ്റ്റേഷനിൽ ക്രമീകരിച്ചിരിക്കുന്ന സുരക്ഷാ സംവിധാനം, ശുചീകരണ സംവിധാനം, പോലീസ് സ്റ്റേഷൻ രേഖകളുടെ ഉചിതവും മാതൃകാപരവുമായ സംരക്ഷണവും എന്നീ വിഷയങ്ങൾ ISO സർട്ടിഫിക്കേഷനുവേണ്ടി പരിഗണിക്കപ്പെട്ടിട്ടുണ്ട്. ജനങ്ങളുടെ പരാതികൾക്ക് കാലതാമസം കൂടാതെയുള്ള പരിഹാരവും, സ്റ്റേഷനിൽ വരുന്ന എല്ലാവർക്കും ഇരിക്കാനും ആവശ്യത്തിന് വിശ്രമിക്കാനുമുള്ള സൗകര്യവും, വായന സൗകര്യം, വിദ്യാർത്ഥികൾ, പൊതുജനങ്ങൾ എന്നിവരുമായുള്ള ആശയവിനിമയം, ട്രാഫിക് നിയന്ത്രണം, പോലീസ് ഉദ്യോഗസ്ഥർക്ക് റിഫ്രഷ്മെൻെറിനു വേണ്ട സ്ഥലവും സൗകര്യവും, തൊണ്ടി മുതലുകൾക്കു QR കോഡ് പതിപ്പിച്ചുകൊണ്ടുള്ള സംവിധാനവും ISO അധികൃതരുടെ ശ്രദ്ധ പിടിച്ചുപറ്റി.

►ജില്ലയിലെ രക്ഷാപ്രവത്തനങ്ങളുടെ വിശദാംശങ്ങ

  1. ആഴ കടലി അപകടത്തിപ്പെട്ട  മത്സ്യ തൊഴിലാളിയെ  അഴിക്കോട് കോസ്റ്റ പോലീസ് ഉദ്യോഗസ്ഥ രക്ഷപ്പെടുത്തി.

അറബി കടലിൽ മത്സ്യബന്ധനത്തിന് പോയ ആവണി എന്ന ബോട്ടിൽ, പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥതയെ തുടർന്ന് അവശനിലയിലായ ശരവണൻ 55 വയസ് എന്ന മത്സ്യ തൊഴിലാളിയെ, കോസ്റ്റൽ പട്രോളിങ്ങ് ഡ്യുട്ടിയിലുണ്ടായിരുന്ന അഴിക്കോട് കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ജലിൽ സിവിൽ പോലിസ് ഓഫിസർ അനന്തകൃഷ്ണൻ മറൈൻ ഹോം ഗാർഡ് വിപിൻ , സ്രാങ്ക് ഹാരിസ്, ലാസ്ക്കർ ജവാബ് എന്നിവർ ചേർന്ന് രക്ഷപ്പെടുത്തി  മുനമ്പം ഹാർബറിൽ എത്തിച്ച് ആശുപത്രിയിൽ  ആക്കി. പോലീസ്  ഉദ്യോഗസ്ഥരുടെ  സമയോചിതമായ ഇടപെടലാണ് മത്സ്യ തൊഴിലാളിയുടെ ജീവൻ  രക്ഷിച്ചത്.

►ജില്ലയി കണ്ടെത്തിയ കേസുകളുടെ വിശദാംശങ്ങ

1. എമിഗ്രോ സ്റ്റഡി എബ്രോഡ് വിസ തട്ടിപ്പ് - രണ്ടു പ്രതിക അറസ്റ്റി.

ഇരിഞ്ഞാലക്കുട കേന്ദ്രികരിച്ച്  എമിഗ്രോ സ്റ്റഡി എബ്രോഡ്  എന്ന സ്ഥാപനം വഴി  അമേരിക്ക , കാനഡ, യുകെ എന്നീ വിദേശ രാജ്യങ്ങളിൽ ജോലിക്കായി  വിസ വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ കുന്നംകുളം സ്വദേശി കിടങ്ങൻ വിട്ടിൽ മിജോ.കെ. മോഹൻ , ഇരിഞ്ഞാലക്കുട ചക്കാലക്കൽ വീട്ടിൽ  സുമേഷ് ആൻറണി എന്നിവരെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റു ചെയ്തു. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം ഇരിങ്ങാലക്കുട ഡി.വൈ.എസ്പി ബാബു കെ തോമസിൻെറ നേതൃത്വത്തിൽ ആണ് അറസ്റ്റു ചെയ്തത്.  കാനഡയിൽ വിസ ശരിയാക്കി തരാമെന്ന്  വിശ്വസിപ്പിച്ച് വിസക്കും, ബാങ്ക് ഗ്യാരണ്ടിക്കും വേണ്ടി  പുത്തൂർ സ്വദേശിയായ യുവാവിൽ നിന്ന് 13 ലക്ഷത്തിലധികം രൂപയാണ് ഇവരുടെ സംഘം തട്ടിയെടുത്തത്.  പ്രതികൾ സമാനമായ രീതിയിൽ കൂടുതൽ യുവതി യുവാക്കളിൽ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തിട്ടുണ്ടെന്ന്  അറിവായിട്ടുണ്ട്. കേസിലുൾപ്പെട്ട മറ്റ് പ്രതികളെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുള്ളതാണ്.  അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാണ്ട് ചെയ്തു.

  1. നെടുമ്പാശേരി വിമാനത്താവളം വഴി കടത്തിയ ഒന്നര കിലോ സ്വണം കൊടുങ്ങല്ലൂരി പൊലീസ് പിടികൂടി.

എയർപോർട്ട് വഴി കടത്തിയ സ്വർണ്ണം മലപ്പുറത്തേക്ക് കാറിൽ കൊണ്ടു പോകു പോകുന്നതിനിടയിലാണ് പിടിയിലായത്. നൈറ്റ് പട്രോളിംഗിനിടയിൽ വാഹന പരിശോധന നടത്തവെയാണ് മലപ്പുറം സ്വദേശി വള്ളുമ്പറം തൊണ്ടിയിൽ ഹംസ മകൻ നിഷാജ് (27) നെ പിടികൂടിയത്.ഇയാളുടെ കൈവശം ഉണ്ടായിരുന്ന ട്രൗസറിലും ടി ഷർട്ടിലും ഒളിപ്പിച്ച നിലയിലും, കാറിൻ്റെ ഗിയർ ബോക്സിൽ ഒളിപ്പിച്ച നിലയിലുമാണ് സ്വർണ്ണം കണ്ടെത്തിയത്. മലദ്വാരത്തിൽ ഒളിപ്പിച്ചും, ഏകദേശം 300 ഗ്രാമോളം വരുന്ന അഞ്ച് ക്യാപ്സൂകൾ രൂപത്തിൽ മലദ്വാരത്തിൽ ഒളിപ്പിച്ചും . സഹീൽ എയർപോർട്ടിൽ എത്തിയപ്പോൾ  ധരിച്ചിരുന്ന ട്രൗസറിലും, ടി ഷർട്ടിലും ഉള്ള തുണികളുടെ  രണ്ട് ലയറുകൾക്ക് ഇടയിൽ സ്വർണ്ണതരികളോപ്പംപശ ത്തേച്ച് ഒട്ടിച്ച വസ്ത്രo ധരിച്ചാണ് ടിയാൻ എയർപോർട്ട് വഴി സ്വർണ്ണം കടത്തിയത്. ഇത്തരത്തിൽ ധരിച്ചിരുന്ന വസ്ത്രത്തിനുള്ളിൽ സ്വർണ്ണ തരികളുടെ പാളികൾ തീർത്ത് നെടുമ്പാശ്ശേരി എയർ പോർട്ട് വഴി സ്വർണ്ണം കടത്തുന്നത് പിടിക്കപ്പെടുന്നത് ആദ്യമായിട്ടാണ്.

3.മത്സ്യബന്ധന ബോട്ടുകളി നിന്ന് എജി മോഷ്ടിച്ച് വിപന നടത്തുന്ന രണ്ടംഗ സംഘത്തെ കൊടുങ്ങല്ലൂ പൊലീസ് അറസ്റ്റ് ചെയ്തു.

കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ അഴീക്കോട് ഹാർബറിൽ നിന്നും മത്സ്യബന്ധനബോട്ടുകളിലെ എൻജിനുകൾ മോഷ്ടിച്ചു വിൽപന നടത്തുന്ന സംഘത്തിൽപെട്ട പൊക്ളായി സ്വദേശികളായ 1.അരുൺ, 35/2022, S/O അശോകൻ, പുന്നക്കതറയിൽ ഹൗസ്, പുതുമ, പൊക്ലായി

കൂളിമുട്ടം  വില്ലേജ്. 2.സംഗീത്, 24/2022, S/O സജീവൻ, കൊട്ടെക്കാട്ട് ഹൗസ്, പൊക്ലായി

കൂളിമുട്ടം വില്ലേജ്. എന്നിവരെയാണ് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീമതി.ഐശ്വര്യ ഡോങ്രെ IPS ന്ഴെറ നിർദ്ദേശാനുസരണം രൂപികരിച്ച പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പ്രതികൾ 2022 ഏപ്രിൽ മാസം മുതലാണ് എൻജിനുകൾ മോഷ്ടിച്ചു വിൽപന നടത്താൻ തുടങ്ങിയത്. അഞ്ചോളം ബോട്ടുകളിലെ എൻജിനുകൾ ഇത്തരത്തിൽ മോഷ്ടിച്ചു വിൽപന നടത്തിയതായി പ്രതികൾ സമ്മതിച്ചു.

നങ്കൂരമിട്ട് കിടക്കുന്ന ബോട്ടുകളിലേക്ക് വള്ളങ്ങളിൽ ചെന്ന് എൻജിനുകൾ കൈക്കലാക്കി തിരികെ തീരത്തെത്തി കാത്തുകിടക്കുന്ന വണ്ടിയിൽ കയറ്റി കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ കൊണ്ടുപോയി വിൽപന നടത്തുകയാണ് പ്രതികൾ ചെയ്തിരുന്നത്.

4.കൊടുങ്ങല്ലൂരി വീണ്ടും മാരക മയക്കുമരുന്നായ MDMAയുമായി 2 യുവാക്ക പോലീസിെറ പിടിയി

   അതിമാരക മയക്കുമരുന്നായ 640 ഗ്രാം MDMA യുമായി 2 യുവാക്കളെ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ പുല്ലൂറ്റ് വിയ്യത്ത്കുളത്ത് നിന്നും കൊടുങ്ങല്ലൂർ DYSPയുടെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘവും തൃശ്ശൂർ റൂറൽ ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടി.

NDPS സ്പെഷ്യൽ ഡ്രൈവ് പ്രകാരം തൃശ്ശൂർ റൂറൽ ജില്ലയിൽ വ്യാപകമായ രീതിയിൽ റെയ്ഡും നടപടികളും തുടർന്നുവരവേ, തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പ്രത്യേക പോലീസ് സംഘം കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ തൃശ്ശൂർ - കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ പുല്ലൂറ്റ് വിയ്യത്ത് കുളത്തിനടുത്തു വെച്ചു നടത്തിയ വാഹന പരിശോധനക്കിടെയാണ് അർജുൻ, 29/22 s/o രാജഗോപാൽ, കൊടപ്പുള്ളി വീട്, വെങ്ങിണിശ്ശേരി, (ഇപ്പോൾ തൃശ്ശൂർ കുറ്റൂർ വാടകയ്ക്ക് താമസം) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് നടത്തിയ തുടരന്വേഷണത്തെ തുടർന്നാണ് ഇതിലെ രണ്ടാമത്തെ പ്രതിയായ മനു, 30/22 s/o മണി, വെട്ടിയാട്ടിൽ വീട്, അമ്മാടം, പാറളം വില്ലേജ് എന്നയാളെയും അറസ്റ്റ് ചെയ്തത്.

പിടിയിലായ മനു കഴിഞ്ഞ ഒരു വർഷത്തോളമായി മയക്കുമരുന്നുകൾ വാങ്ങുന്നതിനായി യുവാക്കൾക്ക് ഉയർന്ന പലിശയ്ക്ക് പൈസ കടം കൊടുക്കുകയും, മയക്കുമരുന്ന് വാങ്ങി വിൽപ്പന നടത്തിയശേഷം തുക പലിശയടക്കം തിരികെ വാങ്ങുകയുമാണ് ചെയ്യുന്നത്.

ഇനിയും ഇത്തരത്തിൽ കടത്തിക്കൊണ്ടുവരുന്ന മയക്കുമരുന്ന് കണ്ടെത്താൻ പോലീസ് രഹസ്യമായ നിരീക്ഷണം ആരംഭിച്ചിട്ടുണ്ട്.

5.ട്രക്കി ഇടിച്ച കാറി വടിവാ രക്ഷപെടാ ശ്രമിച്ച  കഞ്ചാവ് കൊട്ടേഷ പ്രതികളെ അതി സാഹസികമായി പോലീസ്  പിടികൂടി.   

അപകടത്തിൽപ്പെട്ട കാറിൽ നിന്നു വടിവാൾ കണ്ടെത്തിയതിനെ തുടർന്നു പോലീസ് 10 മണിക്കൂർ നടത്തിയ അന്വേഷണത്തിനൊടുവിൽ ആയുധങ്ങളും കഞ്ചാവും പണവുമടക്കം അഞ്ചംഗ ക്വട്ടേഷൻ സംഘത്തെ പിടികൂടി. ഇവരെ കസ്റ്റഡിയിലെടുത്തത് പോലീസ് നടത്തിയ ചേസിങ്ങിനു ശേഷം. രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തിൻെറ കാർ നിയന്ത്രണം വിട്ട് പോലീസ് വാഹനത്തിൽ ഇടിച്ചുകയറി. ഇതിൽ 3 പോലീസുകാർക്കും 2 പ്രതികൾക്കും പരുക്കേറ്റു. ഈ കാറിൽ നിന്നു വടിവാളുകൾ, കഞ്ചാവ് എന്നിവ കണ്ടെടുത്തു. 

വെങ്ങിണിശ്ശേരി സ്വദേശിയായ ഗുണ്ടയെ വധിക്കാൻ ക്വട്ടേഷനുമായി കോട്ടയത്തു നിന്നെത്തിയ അതിരമ്പുഴ സ്വദേശികളായ ലിബിൻ (39), കാറ്റാടിയിൽ വീട്ടിൽ അലക്സ് (21) മേടയിൽ വീട്ടിൽ, ബിബിൻ (25) ചാമക്കാല ചെമ്പകപറമ്പിൽ നിഖിൽ (36), നീണ്ടൂർ തൈവോലിക്കാവ് നിക്കോളാസ് (21) എന്നിവരെയാണ് പിടികൂടിയത്. ചേർപ്പ് വെങ്ങിണിശ്ശേരിയിൽ നിർത്തിയിട്ട ട്രക്കിൽ കാറിടിച്ചുണ്ടായ അപകടമാണു ക്വട്ടേഷൻ സംഘത്തെ പിടികൂടാൻ സഹായിച്ചത്.

കാർ റോഡരികിലേക്കു തള്ളി മാറ്റിയിട്ട ശേഷം 4 യുവാക്കൾ പിന്നാലെ വന്ന കാറിൽ സ്ഥലം വിട്ടു. സാധാരണ അപകടമെന്നു കരുതിയെങ്കിലും പോലീസ് പരിശോധനയിൽ ഡിക്കിക്കുള്ളിൽ വടിവാൾ കണ്ടെത്തി. വാൾ ക്വട്ടേഷൻ സംഘങ്ങൾ ഉപയോഗിക്കുന്ന തരത്തിലുള്ള ആണെന്നു മനസ്സിലായതോടെ ഇവർ രക്ഷപ്പെട്ടു പോയ കാറിനായി പോലീസ് അന്വേഷണം തുടങ്ങി. 5 സംഘങ്ങളായി തിരിഞ്ഞു പോലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ചൊവ്വൂരിൽ ഈ കാർ കണ്ടെത്തി.

ചേർപ്പ് പോലീസ് സബ്ബ് ഇൻസ്പെക്ടറും പാർട്ടിയും സ്റ്റേഷൻ ജീപ്പിൽ ചെവൂർ പാമ്പാൻ തോട് പാലത്തിന് എത്തിയ സമയം അമിത വേഗത്തിൽ പെരുമ്പിള്ളിശ്ശേരി ഭാഗത്തേക്ക് പ്രസ്തുത കാർ വരുന്നത് കണ്ട് ജീപ്പിലിരുന്ന് കൈ ഉയർത്തി കാണിച്ച് നിറുത്താൻ ശ്രമിച്ച സമയം പ്രതികൾ കാർ നിറുത്താതെ അമിത വേഗതയിൽ പോലീസ് ജീപ്പിൽ ഇടിച്ച് പോലീസ് ഉദ്യോഗസ്ഥരെ കൊല്ലാൻ ശ്രമിക്കുകയും കാറിൽ നിന്നിറിങ്ങിയ 2 പ്രതികൾ മാരകായുധമായ വടിവാളുമായി പുറത്തേക്ക് ഇറങ്ങി പോലീസിനെ ആക്രമിക്കുകയും ഉണ്ടായി. ഔദ്യേഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയും പൊതുമുതൽ നശിപ്പിക്കുന്നതിനും പോലീസ് ഔദ്യോഗിക വാഹനമായ ജീപ്പ് ഇടിച്ച് നശിപ്പിച്ചതിൽ നഷ്ടം വരുത്തുന്നതിനും കാരണക്കാരായ അഞ്ചു  പ്രതികളുടെ പേരിൽ കേസുകൾ രജിസ്റ്റർ ചെയ്തു അറസ്റ്റ് രേഖപ്പെടുത്തി. കൂടുതൽ പ്രതികളെ പറ്റിയുള്ള തുടർ അന്വേഷണം പുരോഗമിക്കുന്നു. 

6.വാടാനപ്പിള്ളിയി ഹാഷിഷ് ഓയി വേട്ട! 

അന്തർദേശീയ മാർക്കറ്റിൽ 1.5 കോടി രൂപ വില മതിക്കുന്ന, മയക്കുമരുന്നായ, 7 കിലോഗ്രാം  ഹാഷിഷ് ഓയിലുമായി 2 പേരെ വാടാനപ്പള്ളിയിൽ നിന്നും കൊടുങ്ങല്ലൂർ  പ്രത്യേക പോലീസ് സംഘം പിടികൂടി.

  തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കൊടുങ്ങല്ലൂർ DySP യുടെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘം ദേശീയ പാതയിൽ വാടാനപ്പള്ളിയിൽ നടത്തിയ  വാഹന പരിശോധനക്കിടെയാണ് സുമേഷ്, സുജിത് ലാൽ  എന്നിവർ  ഹാഷിഷുമായി പിടിയിലായത്. വിഷു, ഈസ്റ്റർ തുടങ്ങിയ ആഘോഷങ്ങൾക്ക് ചില്ലറ വില്പനയ്ക്കായി  മാളയിലേയ്ക്ക് കൊണ്ടുവരുന്നതിനിടെയാണ് പ്രതികൾ പോലീസ് പിടിയിലാകുന്നത്.   

7.കോടികളുടെ വിലവരുന്ന ഹാഷിഷ് ഓയിലുമായി മൂന്നുപേ തൃശ്ശൂ റൂറ പോലീസിെറ പിടിയി!

     കൊരട്ടി മുരിങ്ങൂരിൽ പോലീസ് നടത്തിയ വാഹന പരിശോധനക്കിടെ KL- 08-Y-2626 Ford ikon Black colour കാർ, TN-32-U-4199 Scorpio Dark എന്നീ വാഹനങ്ങളിൽ നിന്നാണ് ഏകദേശം 11 കിലോ ഹഷീഷ് ഓയിൽ പിടികൂടിയത്. ലിഷൻ പെരിങ്ങോട്ടുകര, അനൂപ് പാവറട്ടി, നാസിം കോന്നി എന്നിവരാണ് വാഹനങ്ങളിൽ ഉണ്ടായിരുന്നത്. ഒരു സ്കോർപ്പിയോ കാറും ഒരു ഫോർഡ് ഐക്കൺ കാറും കസ്റ്റഡിയിൽ എടുത്തു. പോലീസ് തുടർ അന്വേഷണം നടത്തുന്നുണ്ട്.

8.കുപ്രസിദ്ധ മോഷ്ടാവ് ചാലക്കുടി പോലീസിെറ പിടിയിലായി.......

ചാലക്കുടി KSEB സബ്ബ് സ്റ്റേഷനടുത്ത് കാതപ്പിള്ളി ദാസൻ എന്നയാളുടെ വീടിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട പരമശിവം, 34 വയസ്സ്, S/o കാളിമുത്തു, തെക്ക് പനവടലിചത്രം, ശങ്കരൻ കോവിൽ, തമിഴ്നാട് എന്നയാളെ ചാലക്കുടി പോലീസ് 09.02.2022 തിയതി വൈകിട്ട് 7 മണിക്ക് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതിൽ ടിയാൻ തമിഴ്നാട് സംസ്ഥാനത്ത് ഉദുമെൽപേട്ട പോലീസ് സ്റ്റേഷനിലടക്കം 45ലധികം ഭവനഭേദനം, കവർച്ച കേസ്സിലുൾപ്പെട്ടയാളണെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടതിൻെറ അടിസ്ഥാനത്തിൽ ചാലക്കുടി പോലീസ് നടപടികൾ പൂർത്തിയാക്കി പ്രതിയെ ഉദുമൽ പേട്ട് പോലീസിന് കൈമാറിയിട്ടുളളതാണ്.

9. *അമ്പലങ്ങളി മോഷണം നടത്തിയവ അറസ്റ്റിലായി.*

  തൃശ്ശൂർ ജില്ലയിലെ കാട്ടൂരിൽ അമ്പലങ്ങളിൽ മോഷണം നടത്തിവന്നിരുന്ന പൊഞ്ജനം സ്വദേശികളായ കണ്ടാനത്തറ രാജേഷ് 50 വയസ്സ്, ഇരിങ്ങാതിരുത്തി സാനു 36 വയസ്സ്, വെള്ളഞ്ചേരി വീട്ടിൽ സഹജൻ 47 വയസ്സ് എന്നിവരാണ് തൃശ്ശൂർ റൂറൽ പോലീസ് മേധാവി Ms. ഐശ്വര്യ ഡോങ്ഗ്രെ IPS നു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ അറസ്റ്റിലായത്. 19.01.2022 തിയ്യതി വൈകിട്ട് 06.45 മണിക്കും 20.01.2022 തിയ്യതി 7.00 മണിക്കും ഇടയിൽ കാട്ടൂർ പൊഞ്ഞനത്തുള്ള കതിരപ്പിള്ളി കുടുബക്ഷേത്ര കോമ്പൗണ്ടിലെ ഭദ്രകാളി ദേവിയുടെയും ഭുവനേശ്വരിദേവിയുടേയും അമ്പലങ്ങളുടെ മുൻപിൽ സ്ഥാപിച്ചിരുന്ന സുമാർ 70,000 രുപ വിലവരുന്ന ഓട്ട് വിളക്കുകൾ മോഷ്ടിച്ച പ്രതികളെയാണ് തൃശ്ശൂർ റൂറൽ പോലീസിൻെറ അന്വേഷണമികവുകൊണ്ട് പിടിക്കാൻ സാധിച്ചത്.

10.  നിരോധിത പുകയില വസ്തുക്കളുടെ ശേഖരം പിടികൂടി*

  തൃശ്ശൂർ റേഞ്ച് DIG ശ്രീ. A അക്ബർ IPS അവർകളുടെ 'ഓപ്പറേഷൻ ഡാഡ് ' ൻെറ ഭാഗമായി തൃശ്ശൂർ ജില്ലാ റൂറൽ പോലീസ് മേധാവി Ms. ഐശ്വര്യ ഡോങ്ഗ്രെ IPS അവർകളുടെ നിർദ്ദേശപ്രകാരം കൊടകര പോലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ദേശീയപാത കേന്ദ്രീകരിച്ച് മയക്കുമരുന്ന്, അനധികൃത മദ്യക്കടത്ത് എന്നിവ തടയുന്നതിന് വേണ്ടി നടത്തിയ വാഹന പരിശോധനയിലാണ് തൃശ്ശൂർ ജില്ലയിലെ മൊത്ത വിതരണക്കാരായ ഒറ്റപ്പാലം കറുപ്പം വീട്ടിൽ അബ്ദുറഹ്മാൻ മകൻ റഷീദ് 35 വയസ്സ്, കൊണ്ടാഴി മായന്നൂർ മൂത്തേടത്ത് വേലായുധൻ മകൻ വിജേഷ് 29 വയസ്സ് എന്നിവരെ കോയമ്പത്തൂരിൽ നിന്നും കൊണ്ടുവന്ന 19 ചാക്ക് ഹാൻസ് (14,250 പാക്കറ്റ്) KL 46 N 4711 ഇന്നോവ കാർ അടക്കം കൊടകര ഗാന്ധി നഗറിൽ നിന്നും പിടികൂടിയത്.  

Last updated on Thursday 21st of March 2024 PM