RAVADA A CHANDRASEKHAR IPS

DGP & State Police Chief, Kerala

ഈ മനോഹരമായ സംസ്ഥാനത്തിന്റെ സംസ്ഥാന പോലീസ് മേധാവിയായി സേവനമനുഷ്ഠിക്കാനും സമൂഹത്തിന്റെ ഭാഗമാകാനും കഴിഞ്ഞത് എന്റെ അഭിമാനവും വിശേഷ ഭാഗ്യവുമാണ്. പൗരന്മാരുടെ ജീവനും സ്വത്തും അവരുടെ അവകാശങ്ങളും സംരക്ഷിച്ചുകൊണ്ട് ജനങ്ങളെ സേവിക്കുവാനാണ് നാമെല്ലാവരും ഇവിടെയുള്ളത് “മൃദു ഭാവേ ദൃഢ കൃത്യേ” എന്ന കേരള പോലീസിന്റെ ആപ്തവാക്യം പിന്തുടർന്ന് ഈ അവകാശങ്ങൾ നമ്മുടെ ഏറ്റവും മികച്ച കഴിവുകൾ ഉപയോഗിച്ച് സംരക്ഷിക്കുന്നു എന്ന് ഉറപ്പാക്കുവാൻ നാം പ്രയത്നിക്കേണ്ടതാണ്. അങ്ങേയറ്റം അർപ്പണബോധത്തോടും അച്ചടക്കത്തോടും കൂട്ടായ പ്രവർത്തനത്തോടും കൂടി നിങ്ങളുടെ കർത്തവ്യo നിർവഹിച്ച് ജനങ്ങളുടെ വിശ്വാസം നേടിയെടുക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമം എപ്പോഴും മുഖ്യ പരിഗണനയിൽ ആയിരിക്കുമെന്ന് ഞാൻ ഉറപ്പു നൽകുന്നു. മികച്ച സേവനങ്ങൾ നൽകുന്നതിന് പൗരന്മാരുടെ സഹകരണം തേടാൻ ഞാൻ ഈ അവസരം ഉപയോഗിക്കുന്നു.

globeസന്ദർശകർ

137177