എമിഗ്രോ സ്റ്റഡി എബ്രോഡ് വിസ തട്ടിപ്പ് - രണ്ടു പ്രതികൾ അറസ്റ്റിൽ
ഇരിഞ്ഞാലക്കുട കേന്ദ്രികരിച്ച് എമിഗ്രോ സ്റ്റഡി എബ്രോഡ് എന്ന സ്ഥാപനം വഴി അമേരിക്ക , കാനഡ, യുകെ എന്നീ വിദേശ രാജ്യങ്ങളിൽ ജോലിക്കായി വിസ വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ കുന്നംകുളം സ്വദേശി കിടങ്ങൻ വിട്ടിൽ മിജോ.കെ. മോഹൻ , ഇരിഞ്ഞാലക്കുട ചക്കാലക്കൽ വീട്ടിൽ സുമേഷ് ആൻറണി എന്നിവരെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റു ചെയ്തു. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം ഇരിങ്ങാലക്കുട ഡി.വൈ.എസ്പി ബാബു കെ തോമസിൻെറ നേതൃത്വത്തിൽ ആണ് അറസ്റ്റു ചെയ്തത്. കാനഡയിൽ വിസ ശരിയാക്കി തരാമെന്ന് വിശ്വസിപ്പിച്ച് വിസക്കും, ബാങ്ക് ഗ്യാരണ്ടിക്കും വേണ്ടി പുത്തൂർ സ്വദേശിയായ യുവാവിൽ നിന്ന് 13 ലക്ഷത്തിലധികം രൂപയാണ് ഇവരുടെ സംഘം തട്ടിയെടുത്തത്. പ്രതികൾ സമാനമായ രീതിയിൽ കൂടുതൽ യുവതി യുവാക്കളിൽ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തിട്ടുണ്ടെന്ന് അറിവായിട്ടുണ്ട്. കേസിലുൾപ്പെട്ട മറ്റ് പ്രതികളെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുള്ളതാണ്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാണ്ട് ചെയ്തു.